സ്വകാര്യ സർവകലാശാല ബില്ലിന് അന്തിമരൂപമായി; ചൊവ്വാഴ്‌ച നിയമസഭയിൽ

നോളജ് വാലിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റത്തിനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങളും പുതിയ കമ്പനിയുമൊക്കെയായുള്ള പ്രത്യേക വാലിയാണ് വരുന്നത്.

By Senior Reporter, Malabar News
CM VD Satheesan
(Image Courtesy: VD Satheesan FB Page)

തിരുവനന്തപുരം: വിദേശ സർവകലാശാലകളുടെ ക്യാമ്പസ്, പുതിയ കമ്പനികൾ, പുത്തൻ കോഴ്‌സുകൾ അടക്കം അടിമുടി മാറ്റം നിർദ്ദേശിക്കുന്ന സ്വകാര്യ സർവകലാശാല ബില്ലിന് അന്തിമരൂപമായി. സ്വകാര്യ-വിദേശ സർവകലാശാലകളെ പ്രത്യേക സോണുകളായ നോളജ് വാലിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ബിൽ ചൊവ്വാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കും.

നോളജ് വാലിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റത്തിനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങളും പുതിയ കമ്പനിയുമൊക്കെയായുള്ള പ്രത്യേക വാലിയാണ് വരുന്നത്.

എഐ, ഡീപ്പ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്‌റോ സ്‌പേസ്‌, ഐടി ബയോ ടെക്‌നോളജി അടക്കം പുതിയ കോഴ്‌സുകൾ പഠിപ്പിക്കുന്ന ദേശീയ-വിദേശ സ്‌ഥാപനങ്ങൾ, വ്യവസായ സ്‌ഥാപനങ്ങൾ, അതുവഴി തൊഴിലവസരങ്ങൾ തുടങ്ങിവയാണ് ആശയങ്ങൾ.

ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകും. അല്ലെങ്കിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ലാൻഡ് പൂൾ നടത്തും. കിൻഫ്രയുടെ കൈവശം ഉപയോഗിക്കാതെയുള്ള ഭൂമി അടക്കം വാലിക്കുള്ള സാധ്യതയാണ്. അനുമതികൾ അതിവേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഒരുക്കും. സ്‌റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസിലും കെട്ടിട നികുതിയിലും നിക്ഷേപകർക്ക് ഇളവുണ്ടാകും. നോളജ് വാലിക്ക് അതോറിറ്റിയുമുണ്ടാകും.

മുഖ്യമന്ത്രിയാണ് പദ്ധതിയുടെ അധ്യക്ഷൻ. ഉന്നത-വിദ്യാഭ്യാസ-ഐടി, വ്യാവസായിക-കായിക മന്ത്രിമാർ ഉപാധ്യക്ഷൻമാരാകും. കേരളത്തിലെ വിദ്യാർഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയലാണ് ലക്ഷ്യമെന്ന് സർക്കാർ പറയുന്നു. നോളജ് വാലിക്കൊപ്പം ബില്ലിലുള്ള സ്വകാര്യ സർവകലാശാല ബില്ലിലുമുണ്ട് മാറ്റങ്ങൾ.

ഇടത് കാലത്ത് സിപിഎം-സിപിഐ തകർക്കത്തെ തുടർന്ന് ഒഴിവാക്കിയ വിസിറ്റർ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് വിസിറ്റർ. സ്‌ഥാപനം തുടങ്ങാൻ 10 ഏക്കർ ഭൂമി മതി, 25 കോടി ട്രഷറി നിക്ഷേപമെന്ന വ്യവസ്‌ഥയില്ല, നിക്ഷേപ തുക സർക്കാർ നിശ്‌ചയിക്കും, ആകെ സീറ്റിൽ 25 ശതമാനം കേരളത്തിൽ താമസമുള്ള വിദ്യാർഥികൾക്ക് മുൻഗണന നൽകും, സംവരണ വ്യവസ്‌ഥകൾ പാലിക്കണം, തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE