കൊച്ചി: ബലാൽസംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. മതിയായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ലിജുവിനെ വെറുതെ വിടുകയായിരുന്നു. കൊച്ചി സ്വദേശിനിയുടെ പരാതിയിലായിരുന്നു ലിജുവിനെതിരെയുള്ള കേസ്.
2022ലാണ് ലിജു കൃഷ്ണയ്ക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്. 2020ൽ കാക്കനാട്ടെ ഫ്ളാറ്റിലും ഹോട്ടലുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കണ്ണൂരിലെ ‘പടവെട്ട്’ സിനിമാ സെറ്റിൽ വെച്ചാണ് ഇൻഫോപാർക്ക് പോലീസ് ലിജുവിനെ കസ്റ്റഡിയിൽ എടുത്തത്.
ലിജു കൃഷ്ണ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു നിവിൻ പൊളി നായകനായ ‘പടവെട്ട്’. സംവിധായകന്റെ അറസ്റ്റോടെ അന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരുന്നു. നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കലാകാരൻ എന്ന നിലയിൽ നഷ്ടപ്പെട്ടത് വർഷങ്ങളാണെന്നും ലിജു കോടതി വിധിക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്


































