ഗോവിന്ദ് വസന്തക്ക് പിറന്നാള്‍ സമ്മാനം; റെക്കോര്‍ഡിംഗ് വീഡിയോ പുറത്തു വിട്ട് ‘പടവെട്ട്’ ടീം

By Staff Reporter, Malabar News
entertainment image_malabar news
ഗോവിന്ദ് വസന്ത
Ajwa Travels

96‘ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ പിടിച്ചുപറ്റിയ ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സി‌ന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്‌ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമായ പടവെട്ടിന് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള ചിത്രത്തില്‍ വ്യത്യസ്‌തമായ ഒട്ടനവധി ഗാനങ്ങളാണ് ഒരുങ്ങുന്നത്. തന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് ‘പടവെട്ട്’ എന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. അന്‍വര്‍ അലിയാണ് ഗാനരചന.

‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക പ്രീതി നേടിയ ‘വേടന്‍’ ആദ്യമായി പാടുന്ന സിനിമ കൂടിയാണ് പടവെട്ട്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നിവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സിജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും ചിത്രത്തില്‍ പാടുന്നുണ്ട്.

മലയാളത്തില്‍ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ഈ ചിത്രത്തില്‍ ‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്‌ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരുമുണ്ട്.

Read Also: രജനികാന്ത് രാഷ്‌ട്രീയ പ്രവേശനത്തിനില്ലെന്ന് റിപ്പോര്‍ട്ട്

ദീപക് ഡി. മേനോന്‍ ക്യാമറയും ഷഫീഖ് മുഹമ്മദലി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ബിബിന്‍ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു.

സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ ഇവിടെ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE