പ്രായാധിക്യവും കോവിഡും; രജനികാന്ത് രാഷ്‌ട്രീയ പ്രവേശനത്തിനില്ലെന്ന് റിപ്പോര്‍ട്ട്

By News Desk, Malabar News
Rajanikant_2020-Oct-15
Ajwa Travels

ചെന്നൈ: തമിഴ് സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് രാഷ്‌ട്രീയത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായാധിക്യവും കോവിഡും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ താരം രാഷ്‌ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് സൂചന.

ഇത് സംബന്ധിച്ച് ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് രജനി കുറിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് നടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. രാഷ്‌ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്‌താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ളിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് പറഞ്ഞു.

Also Read: ‘മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശമില്ല’; ഉമ്മന്‍ ചാണ്ടി

ഇത് സംബന്ധിച്ച് അറിയിപ്പ് ഉടന്‍ ലഭിക്കുമെന്നാണ് വിവരമെന്ന് ആര്‍എംഎം പ്രവര്‍ത്തകര്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. ദീപാവലിക്ക് മുന്‍പോ ശേഷമോ അറിയിപ്പ് പ്രതീക്ഷിക്കാമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഫാന്‍സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ രാഷ്‌ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം താരം അറിയിക്കുമെന്ന് ആര്‍എംഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE