‘മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശമില്ല’; ഉമ്മന്‍ ചാണ്ടി

By Staff Reporter, Malabar News
MALABARNEWS-OC
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്‌തനെ കേന്ദ്ര ഏജന്‍സി അറസ്‌റ്റ് ചെയ്‌തതിന്‌ ശേഷവും ആ സ്‌ഥാനത്ത് തുടരാനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിന് നഷ്‌ടപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്‌റ്റിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

രാജ്യത്ത് കോളിളക്കം സൃഷ്‌ടിച്ച സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് എന്നിവയുടെ യാഥാര്‍ഥ്യം പുറത്തുവരും. ഇതിലെ ഉന്നത രാഷ്‌ട്രീയ ബന്ധവും വൈകാതെ അറിയാം. ലൈഫ് മിഷന്‍ വിവാദത്തിന്റെ നിജസ്‌ഥിതി കൂടി ലോകമറിയുന്നതോടെ സര്‍ക്കാരിന്റെ തകര്‍ച്ച പൂര്‍ണമാവുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹവാല ഇടപാടിനും സ്വര്‍ണക്കടത്തിനും സര്‍ക്കാര്‍ സംരക്ഷണം ലഭിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവയാണ് ഇത്.

പാവങ്ങളുടെ വീട് നിര്‍മ്മാണത്തിലും, പ്രളയ ബാധിതരുടെ വീടുകളുടെ അറ്റകുറ്റ പണിയിലും പോലും കമ്മീഷന്‍ അടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ഭീകരബന്ധം അന്വേഷിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Read Also: സംസ്‌ഥാനത്തെ ബാറുകള്‍ അടുത്ത മാസം ആദ്യം തന്നെ തുറന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE