ഫ്രഷ് കട്ട് സമരം; അറവുമാലിന്യ കേന്ദ്രം മാറ്റി സ്‌ഥാപിക്കാമെന്ന് പ്ളാന്റ് ഉടമസ്‌ഥർ

പ്ളാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്‌തമായ സമരം തുടരുമെന്ന നാട്ടുകാരുടെ താക്കീതും, പ്രദേശത്ത് കടുത്ത ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടും പരിഗണിച്ചാണ് പ്ളാന്റ് മാനേജ്മെന്റ് ഈ തീരുമാനത്തിലെത്തിയത്.

By Senior Reporter, Malabar News
Fresh Cut Waste Plant Protest

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റി സ്‌ഥാപിക്കാൻ തയ്യാറാണെന്ന് പ്ളാന്റ് ഉടമസ്‌ഥർ അറിയിച്ചു. കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ സമരം ശക്‌തമായ സാഹചര്യത്തിലാണ് ഇത്.

സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്‌ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. പ്ളാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്‌തമായ സമരം തുടരുമെന്ന നാട്ടുകാരുടെ താക്കീതും, പ്രദേശത്ത് കടുത്ത ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടും പരിഗണിച്ചാണ് പ്ളാന്റ് മാനേജ്മെന്റ് ഈ തീരുമാനത്തിലെത്തിയത്.

നാട്ടുകാരുടെ ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് നിലവിൽ അന്തിമ കോടതി വിധി വരുന്നതുവരെ പ്ളാന്റ് പൂർണമായി അടച്ചിട്ടിരിക്കുകയാണ്. കോഴി അറവ് മാലിന്യ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ വ്യാപക പരാതികളാണ് സമീപകാലത്തായി ഉയർന്നത്. മാലിന്യ സംസ്‌കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും സമീപത്തെ ഇരുതുള്ളി പുഴയിൽ ഉൾപ്പടെയുണ്ടായ വലിയതോതിലുള്ള ജലമലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്‌.

ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്‌തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നുവരികയായിരുന്നു.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE