തിയേറ്റർ പൂരപ്പറമ്പാക്കാൻ വിജയ്‌യുടെ ‘ജനനായകൻ’ എത്തുന്നു. വിവാദങ്ങൾക്ക് വിട നൽകി ചിത്രം ഈമാസം 23ന് റിലീസ് ചെയ്യും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.
ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററിൽ എത്തുന്നത്. സിനിമയിൽ നിന്നും രാഷ്‌ട്രീയത്തിലേക്കും അതുവഴി മുഖ്യമന്ത്രി പദത്തിലേക്കും ചുവടുമാറ്റിയ വിജയ്‌യുടെ അവസാന സിനിമ കൂടിയാണ് ജനനായകൻ.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻകെയുമാണ് സഹനിർമാണം.
അനിരുദ്ധ് ആണ് സംഗീത സംവിധാനം. പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 2025 ഡിസംബറിലാണ് ചിത്രം സെൻസറിങ്ങിനായി സമർപ്പിച്ചത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനെ തുടർന്നാണ് സിനിമ നിയമക്കുരുക്കിലായത്. ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ് തിരിച്ചയക്കുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നായിരുന്നു ഇത്. തുടർന്ന് സിനിമ റിവിഷൻ കമ്മിറ്റിയുടെ പുനഃപരിശോധനക്ക് വിടുകയായിരുന്നു. ഇതോടെയാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏഴ് മാസം ചിത്രം വലിയ നിയമപോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്





































