നാഗാലാൻഡിൽ ബോംബ് സ്‌ഫോടനം; ജവാന് വീരമൃത്യു, നാലുപേർക്ക് പരിക്ക്

ഒരു ആഴ്‌ചയ്‌ക്കുള്ളിൽ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ അസം റൈഫിൾസിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ വടക്കുകിഴക്കൻ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

By Senior Reporter, Malabar News
Nagaland blast
Rep. Image

കൊഹിമ: നാഗാലാൻഡിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. നാല് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. നാഗാലാൻഡിലെ ചുമുകെഡിമ ജില്ലയിൽ അസം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്‌ഥിതി ചെയ്യുന്ന സുഖോവിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

അസം റൈഫിൾസിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തുകൂടി കടന്നുപോകുന്നതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ വാഹനം പൂർണമായി തകർന്നു. പരിക്കേറ്റ നാല് ജവാൻമാരെ ഉടൻ തന്നെ സമീപത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും തീവ്രവാദികൾ സ്‌ഥാപിച്ച ഐഇഡി ബോംബാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സുരക്ഷാ സേന വൻതോതിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശം മുഴുവൻ സൈന്യത്തിന്റെ കടുത്ത നിരീക്ഷണത്തിലാണ്.

ഒരു ആഴ്‌ചയ്‌ക്കുള്ളിൽ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ അസം റൈഫിൾസിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജൂലൈ ആറിന് മണിപുരിലെ ഉഖ്‌റുൽ ജില്ലയിൽ റൈഫിൾസിന്റെ നാൽപ്പതാം ബറ്റാലിയന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ വടക്കുകിഴക്കൻ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE