സഹപ്രവർത്തകർക്ക് നേരെ വെടിവയ്‌പ്പ്; നാല് സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

കത്വ ജില്ലയിലെ ബസോഹ്‌ലിയിലെ മലയോര മേഖലയിലുള്ള സേവാ പവർ പ്രോജക്‌ടിലെ സിഐഎസ്എഫ് ക്യാമ്പിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

By Senior Reporter, Malabar News
Indian-Army
Rep. Image

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. അസിസ്‌റ്റന്റ്‌ കമാൻഡന്റ് പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥൻ ഉൾപ്പടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു.

കത്വ ജില്ലയിലെ ബസോഹ്‌ലിയിലെ മലയോര മേഖലയിലുള്ള സേവാ പവർ പ്രോജക്‌ടിലെ സിഐഎസ്എഫ് ക്യാമ്പിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക്യാമ്പിലുണ്ടായ തർക്കമാണ് വെടിവയ്‌പ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത ഹെഡ് കോൺസ്‌റ്റബിൾ പദവിയിലുള്ള ജവാനെ ഉടനടി മറ്റു സുരക്ഷാ ഉദ്യോഗസ്‌ഥർ കീഴ്‌പ്പെടുത്തി. ഇയാളെ പിന്നീട് കസ്‌റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണങ്ങൾക്കായി ജമ്മു കശ്‌മീർ പോലീസിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Most Read| ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത നിറം; തീരുമാനം ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE