സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്? ചർച്ച നടത്തി

കഴിഞ്ഞവർഷം മാർച്ചിലാണ് സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്‌കൂളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കണ്ണൂർ സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലായിരുന്നു നടപടി.

By Senior Reporter, Malabar News
Chengara Surendran
ചെങ്ങറ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഐയുടെ മുതിർന്ന നേതാവും മുൻ എംപിയുമായ ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. സംസ്‌ഥാന നേതൃത്വവുമായി പലവട്ടം ചർച്ചകൾ നടന്നുവെന്നാണ് വിവരം. സിപിഐയുമായി ഏറെക്കാലമായി അകൽച്ചയിൽ ആയിരുന്നു.

കഴിഞ്ഞവർഷം മാർച്ചിലാണ് സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്‌കൂളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കണ്ണൂർ സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് സുരേന്ദ്രനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.

പണം വാങ്ങിയ ശേഷം ജോലി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്‌തില്ലെന്നാണ് പരാതി ഉയർന്നത്. ഒരു വർഷത്തേക്കായിരുന്നു സസ്‌പെൻഷനെങ്കിലും ഇതുവരെ നടപടി പിൻവലിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. നടപടിക്ക് ശേഷം പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന സുരേന്ദ്രൻ ഇതിനിടയിലാണ് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയത്.

രണ്ടുതവണ ലോക്‌സഭാ എംപിയായിരുന്ന സുരേന്ദ്രൻ 1998ലും 2004ലും അടൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിൽ എത്തിയത്. 2014ൽ മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു. സിപിഐ എംഎൽഎമാരായിരുന്ന കെ അജിത്തും സിസി മുകുന്ദനും നേരത്തെ ബിജെപിയിൽ എത്തിയിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE