ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത നിറം; തീരുമാനം ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ടു

കേരളത്തിൽ മാത്രം ഏകീകൃത കളർ കോഡ് നിർബന്ധമാക്കിയത് സംസ്‌ഥാനത്തെ ടൂറിസം ഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചതായി പരാതികൾ ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ നടപടി.

By Senior Reporter, Malabar News
tourist bus
Rep. Image

തിരുവനന്തപുരം: ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന ചട്ടം പുനഃപരിശോധിക്കാൻ സംസ്‌ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം നൽകി. ഗതാഗതവകുപ്പ് സെക്രട്ടറി ടിവി അനുപമയാണ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറപ്പെടുവിച്ചത്.

2021 ഓഗസ്‌റ്റ് 11ലെ കളർ കോഡ് തീരുമാനം ട്രാൻസ്‌പോർട്ട് അതോറിറ്റി പുനഃപരിശോധിക്കണം, ഓൾ ഇന്ത്യ വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് 2023 കണക്കിലെടുത്ത് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണം, റോഡ് സുരക്ഷാ മുൻനിർത്തിയുള്ള 2019ലെ ഹൈക്കോടതി വിധിയും നിർദ്ദേശങ്ങളും പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്.

കേരളത്തിൽ മാത്രം ഏകീകൃത കളർ കോഡ് നിർബന്ധമാക്കിയത് സംസ്‌ഥാനത്തെ ടൂറിസം ഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചതായി പരാതികൾ ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ നടപടി. മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് നിറങ്ങളുടെമേൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ, കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത ടൂറിസ്‌റ്റ് ബസുകൾ വാടകയ്‌ക്ക് എടുക്കുന്നത് കുറയുന്നതായി ഉടമകൾ ചൂണ്ടിക്കാണിച്ചിരുന്നു.

റോഡ് സുരക്ഷ കണക്കിലെടുത്ത് ബസുകളുടെ ബോഡിയിലും സേഫ്റ്റി ഗ്ളാസുകളിലും സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പ്രദർശിപ്പിക്കുന്നത് വിലക്കിക്കൊണ്ട് 2019 ഒക്‌ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 264 പ്രകാരം 2021 ഓഗസ്‌റ്റ് 11ന് എൽഎംവി ഒഴികെയുള്ള കോൺട്രാക്‌ട് ക്യാരേജുകൾക്ക് സംസ്‌ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി ഏകീകൃത നിറം നിശ്‌ചയിച്ചത്.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE