തിരുവനന്തപുരം: സംസ്‌ഥാനത്തെ ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലയ്‌ക്ക് ആശ്വാസം പകരുന്നതാണ് സർക്കാർ തീരുമാനം. ഓട്ടോ, ടാക്‌സി എന്നിവയുടെ രണ്ടു ലക്ഷം വരെയുള്ള വായ്‌പാ പലിശയില്‍ നാല് ശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
Also Read: എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; തീരുമാനം പിൻവലിക്കണമെന്ന് ബാങ്കുകൾ