ന്യൂഡെൽഹി: എടിഎമ്മുകളിൽ പണമില്ലാതെ വന്നാൽ പിഴയടക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ അമ്പരന്ന് വിപണി. പുതിയ തീരുമാനത്തിൽ എതിർപ്പുമായി ബാങ്കുകളും എടിഎം സംഘടനകളും രംഗത്തെത്തി. തീരുമാനം ഉടൻ പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം.
ഒരു എടിഎമ്മിൽ പത്ത് മണിക്കൂറിലധികം സമയം പണമില്ലാതെ വന്നാൽ 10,000 രൂപ പിഴയടക്കണമെന്നാണ് റിസർവ് ബാങ്കിന്റെ ഉത്തരവ്. ഉപഭോക്‌താക്കളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ഒരു തീരുമാനം ആയിരുന്നു ഇതെങ്കിലും കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്‌ട്രി ഉൾപ്പടെ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്.
എടിഎമ്മിൽ പണമില്ലാതെ വലയുന്ന ഉപഭോക്‌താക്കളുടെ നിരന്തരമുള്ള പരാതിയുടെ അടിസ്‌ഥാനത്തിലാണ് റിസർവ് ബാങ്ക് പുതിയ ഉത്തരവ് ഇറക്കിയത്. ഒക്‌ടോബർ 1ന് തീരുമാനം നിലവിൽ വരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
Also Read: മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം; ദേശീയ ഒബിസി കമ്മീഷന് പരാതി നൽകി വിപിൻ പുതിയേടത്ത്