മേൽപ്പാലം നിർമാണത്തിന് കൂട്ടിയിട്ട മണ്ണ് മഴയിൽ വീടുകളിലേക്ക്; നാട്ടുകാർ രംഗത്ത്

ചെർക്കള ദേശീയപാതയിൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്.

By Senior Reporter, Malabar News
Strike
Representational Image

കാസർഗോഡ്: ചെർക്കള ദേശീയപാതയിൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ സമരം നടത്തി.

ഇതൊരു സൂചനാ സമരമാണെന്നും പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ ശക്‌തമായ സമരം ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ തുടർന്ന് റവന്യൂ അധികൃതർ ഉൾപ്പടെയുള്ളവർ സ്‌ഥലത്തെത്തി. മേൽപ്പാലത്തിന്റെ തൂണുകൾക്ക് സമീപം താൽക്കാലികമായി ബണ്ട് നിർമിച്ച് വെള്ളമൊഴുക്ക് തടയാൻ തീരുമാനിച്ചു.

വെള്ളം ഓവുചാലിലൂടെ വിടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. നിർമാണ കമ്പനിയിലെ പരമാവധി തൊഴിലാളികളെയും സാമഗ്രികളും എത്തിച്ചു എത്രയും പെട്ടെന്ന് ജോലി പൂർത്തിയാക്കാൻ ഉദ്യോഗസ്‌ഥർ നിർദ്ദേശം നൽകി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ആർഡിഒ ഓഫീസിൽ നാളെ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

Most Read| സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE