പലിശഭാരം ഉയർത്താതെ റിസർവ് ബാങ്ക്; റിപ്പോ 5.25 ശതമാനത്തിൽ തുടരും

2026-27 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ അനുമാനം 6.6 ശതമാനമായി കുറച്ചിട്ടുണ്ട്. പണപ്പെരുപ്പ അനുമാനം 5.1 ശതമാനമായി ഉയർത്തി.

By Senior Reporter, Malabar News
RBI

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.

പശ്‌ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിഷ്‌പക്ഷ നയം തുടരാൻ പണനയ സമിതി തീരുമാനിക്കുകയായിരുന്നു. അസംസ്‌കൃത എണ്ണവില വർധന, രൂപയുടെ മൂല്യമിടിവ് എന്നിവയോടൊപ്പം എൽനിനോ മൂലമുണ്ടാകാവുന്ന പ്രതിസന്ധികൾ പണപ്പെരുപ്പത്തിന് ഭീഷണിയാണെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് നിരക്കുകളിൽ സ്‌ഥിരത നിലനിർത്താനാണ് സമിതി തീരുമാനിച്ചതെന്ന് ആർബിഐ ഗവർണർ സഞ്‌ജയ്‌ മൽഹോത്ര പറഞ്ഞു.

പശ്‌ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കപ്പെടാത്തത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് തടസമാണെന്ന് സമിതി വിലയിരുത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ അനുമാനം 6.6 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം, 2026-27 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ അനുമാനം 5.1 ശതമാനമായി ഉയർത്തി.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE