സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഹരിവരാസന’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. തിയേറ്ററുകളിൽ ബ്ളോക്ക് ബസ്റ്റർ വിജയം നേടിയ മോഹിനിയാട്ടത്തിന് ശേഷം സൈജു നായകനാകുന്ന ചിത്രമാണ് ‘ഹരിവരാസനം’.
മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഡോ. അമ്പാടി കെ. ആണ് രചന.
തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റൻ സെറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും. സൈജു കുറിപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗൽഭ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാളികപ്പുറത്തിന് ശേഷം രഞ്ജിൻ രാജ് ആണ് ഹരിവരാസനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രോജക്ട് ഡിസൈനർ: ആർ. ജയചന്ദ്രൻ, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസോ. ഡയറക്ടർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പിആർഒ: പ്രതീഷ് ശേഖർ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു







































