ന്യൂഡെൽഹി: ഇരുചക്ര വാഹനങ്ങൾ ഓടിച്ചുള്ള അഭ്യാസങ്ങൾ അവസാനിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്. പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാൻ പുതിയ കമ്മിറ്റി രൂപീകരിച്ചു. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ട് കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.
നിർമാതാക്കൾ വാഹനങ്ങളിൽ ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർബന്ധമായും ഉൾപ്പെടുത്തേണ്ടി വരും. ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്‌ട്രി സ്‌റ്റാൻഡേർഡ്‌സ് കമ്മിറ്റിയാണ് (എഐഎസ്‌സി) ഇതിനുള്ള കരട് തയ്യാറാക്കിയത്. വാഹന നിർമാതാക്കളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്.
എന്തൊക്കെ മാറ്റങ്ങൾ
- ഇരുചക്ര വാഹനങ്ങളുടെ വിലയിൽ ചെറിയ തോതിലുള്ള വർധന ഉണ്ടാകും. എട്ട് സെക്കൻഡ് കഴിഞ്ഞിട്ടും കൈകൾ തിരികെ ഹാൻഡിലിൽ വച്ചില്ലെങ്കിൽ വാഹനത്തിന്റെ വേഗം തനിയെ കുറയും (കോസ്‌റ്റ് ഡൗൺ മോഡ്)
- വാഹനം ഓടിക്കൊണ്ടിയിരിക്കുമ്പോൾ ഏതെങ്കിലും ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റിയാൽ മൂന്ന് സെക്കൻഡിനുള്ളിൽ ഡിസ്‌പ്‌ളേയിൽ മുന്നറിയിപ്പും ഓഡിയോ അലർട്ടും മുഴങ്ങും.
- ഹാൻഡിലിൽ രണ്ട് കൈകളും കൃത്യമായി വയ്‌ക്കാതെ എൻജിൻ സ്‌റ്റാർട്ട് ചെയ്യാനാകില്ല (ഇഗ്‌നിഷൻ ലോക്ക്)
Most Read| ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി യുഎസ്




































