പൊന്നാനി ഫൂട്ട് ഓവർബ്രിഡ്‌ജ്: ഡിസൈൻ മാറ്റത്തിന് അംഗീകാരമായി

കെപി നൗഷാദലി എംഎൽഎയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ ജാൻബാസുമായി തിരുവനന്തപുരം ഹൈവേ അതോറിറ്റി ആസ്‌ഥാനത്ത് നടത്തിയ ചർച്ചയിലാണ് ഡിസൈൻ ഭേദഗതിക്ക് അംഗീകാരം ലഭിച്ചത്.

By Senior Reporter, Malabar News
KP Noushad Ali discusses the Ponnani Foot Overbridge design change with NHAI officials, accompanied by Muhammed Rashid Hudavi and A.M. Samad.
കെപി നൗഷാദലി എംഎൽഎ നാഷണൽ ഹൈവേ അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ ജാൻബാസുമായി ചർച്ചയിൽ. സമീപം, എഎം സമദ്, മുഹമ്മദ് റാഷിദ് ഹുദവി എന്നിവരും. (Image Source: MLA Office | Cropped by: Team MN)

തിരുവനന്തപുരം: പുതുപൊന്നാനി എംഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും ബിഎഡ് കോളേജും സ്‌ഥിതിചെയ്യുന്ന ദേശീയപാതയ്‌ക്ക് കുറുകെ നിർമിക്കാനിരിക്കുന്ന ഫൂട്ട് ഓവർബ്രിഡ്‌ജിന്റെ ഡിസൈൻ മാറ്റത്തിന് നാഷണൽ ഹൈവേ അതോറിറ്റി അംഗീകാരം നൽകി.

കെപി നൗഷാദ് അലി എംഎൽഎയും നാഷണൽ ഹൈവേ അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ ജാൻബാസും തിരുവനന്തപുരത്തെ ഹൈവേ അതോറിറ്റി ആസ്‌ഥാനത്ത് നടത്തിയ ചർച്ചയിലാണ് ഡിസൈൻ ഭേദഗതിക്ക് അംഗീകാരം ലഭിച്ചത്. മൗനത്തുൽ ഇസ്‍ലാംസഭ ജനറൽ സെക്രട്ടറി എഎം സമദ്, മുഹമ്മദ് റാഷിദ് ഹുദവി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

നിലവിലെ മാനദണ്ഡപ്രകാരം പൊന്നാനി ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമിക്കുന്നതിന് ഏകദേശം 30 മീറ്റർ വീതിയുള്ള സ്‌ഥലം ആവശ്യമായിരുന്നു. എന്നാൽ പുതുപൊന്നാനിയിൽ 16 മീറ്റർ മാത്രമാണ് ലഭ്യമായിരുന്നത്. ഇതുമൂലം നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ സ്‌ഥപരിമിതി പരിഹരിക്കുന്നതിനായി ഡോഗ്-ലെഗ്‌ഡ്‌ സ്‌റ്റെയർ മാതൃകയിലുള്ള പുതിയ ഡിസൈൻ തയാറാക്കി. 16 മീറ്റർ വീതിയുള്ള പരിമിത സ്‌ഥലത്തും നടപ്പാലം സാധ്യമാക്കുന്ന ഈ ഡിസൈനിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.

അപകടങ്ങൾ പതിവായിരുന്ന പുതുപൊന്നാനി ദേശീയപാതയിൽ ഫൂട്ട് ഓവർബ്രിഡ്‌ജ് യാഥാർഥ്യമാകുന്നതോടെ നൂറുകണക്കിന് വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സൗകര്യമാകും.

കേരളത്തിൽ ആദ്യമായാണ് നാഷണൽ ഹൈവേ അതോറിറ്റി ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇത്തരത്തിൽ ഇളവ് അനുവദിക്കുന്നതെന്ന് എംഎൽഎ കെപി നൗഷാദ് അലി പറഞ്ഞു.

സ്‌ഥലപരിമിതി കാരണം നിർമാണം തടസപ്പെട്ടുകിടക്കുന്ന കേരളത്തിലെ മറ്റ് ഫൂട്ട് ഓവർബ്രിഡ്‌ജ് പദ്ധതികൾക്ക്‌ കെപി നൗഷാദ് അലി എംഎൽഎയുടെ ഈ രാഷ്‌ട്രീയ ഇടപെടലും അംഗീകാരം വാങ്ങിയെടുക്കലും മാതൃകയാക്കാൻ സാധിക്കും. സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിലായി അനേകം ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമാണത്തിന് ഈ മാതൃക പിന്തുടരുന്നത് ആശ്വാസമാകും.

INFORMATIVE | ഇളകിമറിയുന്ന കിണർ! കാരണംതേടി ശാസ്‌ത്രജ്‌ഞർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE