‘പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും’; കൊലവിളി പ്രസംഗവുമായി വി ജോയി എംഎൽഎ

കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെയാണ് വി ജോയ് എംഎൽഎ പരസ്യമായ കൊലവിളി പ്രസംഗം നടത്തിയത്.

By Senior Reporter, Malabar News
V Joy against Opposition

തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. എസ്ഐയെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി ജോയിയുടെ ഭീഷണി.

യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷത്തിലും എസ്എഫ്ഐ പ്രവർത്തകരെ മെൻസ് ഹോസ്‌റ്റലിൽ കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ചും സെക്രട്ടറിയേറ്റിലേക്ക് സിപിഎം നടത്തിയ മാർച്ചിലാണ് ജോയിയുടെ കൊലവിളി പ്രസംഗം. സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭീഷണി.

ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു. ബുധനാഴ്‌ച രാത്രി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്‌റ്റലിനുള്ളിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചത് കന്റോൺമെന്റ് സ്‌റ്റേഷനിലെ സിഐ സതീഷ് കുമാറും എസ്‌ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ സിപിഎം, എസ്എഫ്ഐ ജില്ലാ കമ്മിറ്റികൾ സെക്രട്ടറിയേറ്റിലേക്ക് ഉച്ചയ്‌ക്കും വൈകീട്ടുമായി മാർച്ച് സംഘടിപ്പിച്ചത്. പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കന്റോൺമെന്റ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെയും തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്‌ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE