സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസ്; മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെ പ്രതിചേർത്തു

അബ്‌ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ സ്‌റ്റാഫ്‌ അംഗം സിസി സത്യപാൽ, സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ട് ഷറഫലി എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.

By Senior Reporter, Malabar News
V-Abdurahman
വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: അർജന്റീന ഫുട്‍ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടത്തിയ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെ പ്രതിചേർത്തു. അബ്‌ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ സ്‌റ്റാഫ്‌ അംഗം സിസി സത്യപാൽ, സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ട് ഷറഫലി എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.

അഴിമതി അന്വേഷിക്കാൻ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് അനുമതി നൽകി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് മൂവരെയും പ്രതിചേർത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഫുട്‍ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്‍ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ അബ്‌ദുറഹിമാനെ ഉൾപ്പടെ പ്രതിചേർത്ത് അന്വേഷണം നടത്താൻ സർക്കാരിനോട് അനുമതി തേടിയത്. തുടർന്ന് സർക്കാർ ഇത് ഗവർണർക്ക് കൈമാറി. ഗവർണർ അനുമതി നൽകിയതോടെയാണ് മുൻ മന്ത്രിയെ കേസിൽ പ്രതിചേർത്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയും ഉടമ ആന്റോ അഗസ്‌റ്റിനും പ്രതിപ്പട്ടികയിലുണ്ട്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE