യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്‌ച യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്‌റ്റൻസ് മാർച്ച് യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. മാർച്ചിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്‌ഥാനത്ത് വൻ സംഘർഷമുണ്ടായി.

By Senior Reporter, Malabar News
SFI-KSU clash
Rep. Image

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്‌റ്റലിന് മുന്നിലുണ്ടായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. മെൻസ് ഹോസ്‌റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്‌കൃത കോളേജ് വിദ്യാർഥികളായ ആദർശ്, അരുൺ എന്നിവരെയാണ് കന്റോൺമെന്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 160 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 80 എസ്എഫ്ഐ പ്രവർത്തകർക്കും ജില്ലാ ഭാരവാഹികളടക്കം 80 യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കും എതിരെയാണ് കേസ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്‌ച യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്‌റ്റൻസ് മാർച്ച് യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. മാർച്ചിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്‌ഥാനത്ത് വൻ സംഘർഷമുണ്ടായി.

ഹോസ്‌റ്റലിന് സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചിട്ടും പ്രവർത്തകരെ പിരിച്ചുവിടാനും സംഘർഷാവസ്‌ഥ ഒഴിവാക്കാനും പോലീസിനായില്ല. തുടർന്ന് കോളേജ് ഹോസ്‌റ്റൽ വളപ്പിലേക്ക് കയറിയ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. മാർച്ചിന് നേരെ ഹോസ്‌റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE