റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (36), കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.
ഇവർക്കൊപ്പം കാറിലുണ്ടായ സഹപ്രവർത്തകയായ രണ്ട് തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്‌മി (36), ഹെപ്‌സിബ (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ച മറ്റുള്ളവർ. സൗദി അറേബ്യയിലെ തായിഫ്- റാനിയ റോഡിലാണ് അപകടം നടന്നത്.
തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല ക്ളിനിക്കുകളിൽ ജോലി ചെയ്‌തിരുന്ന ഇവർ അവധി ദിനമായതിനാൽ വെള്ളിയാഴ്‌ച ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റാനിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി




































