പിജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ; പദവി ക്യാബിനറ്റ് റാങ്കോടെ

പാലാ എംഎൽഎ മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാനാകും.

By Senior Reporter, Malabar News
pj joseph
പിജെ ജോസഫ്

തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാനാകും. ക്യാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി.

പാലാ എംഎൽഎ മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാനാകും. എന്നാൽ, ബോർഡ്- കോർപറേഷനിലും പരിഗണന വേണമെന്നാണ് കാപ്പന്റെ ആവശ്യം. കാബിനറ്റ് പദവി ലഭിക്കാത്തതിൽ മാണി സി കാപ്പൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിരുന്നു. മറ്റുള്ള ഘടകകക്ഷികൾക്ക് നൽകുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നാണ് കാപ്പന്റെ പരാതി.

സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രി സ്‌ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് നടന്ന സമവായ ചർച്ചകൾക്കൊടുവിൽ ഒരു മന്ത്രി സ്‌ഥാനവും പിജെ ജോസഫിന് ഒരു ക്യാബിനറ്റ് പദവിയും നൽകാമെന്ന ധാരണയിലാണ് കാര്യങ്ങൾ നീങ്ങിയത്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE