എസ്‌ഐആർ; തെറ്റ് തിരുത്താൻ ‘പ്രത്യേക യജ്‌ഞം’, ഒഴിവാക്കിയവരെ ഉൾപ്പെടുത്തും

അന്യായമായി ഒഴിവാക്കപ്പെട്ട വോട്ടർമാർ, പുതിയ വോട്ടർമാർ എന്നിവരെ ഉൾപ്പെടുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക യജ്‌ഞമാണ് നടത്തുക.

By Senior Reporter, Malabar News
SIR
Rep. Image

ന്യൂഡെൽഹി: വിവാദങ്ങൾക്ക് പിന്നാലെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) തെറ്റ് തിരുത്തൽ നടപടികളിലേക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അനാവശ്യമായി ഒഴിവാക്കിയവരെ വോട്ടർ പട്ടികയിൽ ചേർക്കാനാണ് കമ്മീഷന്റെ നടപടി. ഇതിനായി പ്രത്യേക യജ്‌ഞത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

എസ്‌ഐആർ പൂർത്തിയായ കേരളം ഉൾപ്പടെ 20 സംസ്‌ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് നിർദ്ദേശം നൽകിയത്. സെപ്‌തംബർ 29നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ചുള്ള കത്തയച്ചത്. സംസ്‌ഥാനങ്ങളിൽ പ്രത്യേക യജ്‌ഞം നടത്തി ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്താനാണ് നിർദ്ദേശം.

അന്യായമായി ഒഴിവാക്കപ്പെട്ട വോട്ടർമാർ, പുതിയ വോട്ടർമാർ എന്നിവരെ ഉൾപ്പെടുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക യജ്‌ഞമാണ് നടത്തുക. എസ്‌ഐആറിന് മുമ്പുള്ള വോട്ടർ പട്ടികയും ശേഷമുള്ള പട്ടികയും താരതമ്യം ചെയ്യാനും, ഒഴിവാക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനും, വിട്ടുപോയിട്ടുണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്താനും ചീഫ് ഇലക്‌ടറൽ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

30 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കരട് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയോളം പേരുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് കമ്മീഷൻ കടുത്ത സമ്മർദ്ദം നേരിടുന്നതിനിടെയാണ് ഈ പുതിയ നീക്കം. ഈ തെറ്റ് തിരുത്തൽ നടപടി പ്രായോഗികമായി വിജയം കണ്ടാലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കെട്ടടങ്ങാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും മൂവ്മെന്റായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇതിനായി ഇടതുപാർട്ടികളും കോൺഗ്രസും ഇന്ത്യ സഖ്യത്തിൽ നിന്ന് പുറത്തുപോയ പാർട്ടികളും ഒരുമിച്ചുകൂടിയേക്കും. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിനും ഇന്ന് തുടക്കമാകും.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE