മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ ചോദ്യം ചെയ്‌തു

കേസുമായി ബന്ധപ്പെട്ട് അബ്‌ദുറഹിമാന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെ കുറിച്ചും കരാർ നടപടികളിലെ പങ്കിനെക്കുറിച്ചും എസ്ഐടി വിശദമായി ചോദിച്ചറിഞ്ഞതായാണ് വിവരം.

By Senior Reporter, Malabar News
V-Abdurahman
വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്‌തു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം വ്യാഴാഴ്‌ച മലപ്പുറത്തെത്തി മൂന്ന് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്‌തത്‌.

കേസുമായി ബന്ധപ്പെട്ട് അബ്‌ദുറഹിമാന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെ കുറിച്ചും കരാർ നടപടികളിലെ പങ്കിനെക്കുറിച്ചും എസ്ഐടി വിശദമായി ചോദിച്ചറിഞ്ഞതായാണ് വിവരം. സ്‌പോൺസറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് അബ്‌ദുറഹിമാന്റെ ഭാഗത്തുനിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർ പോലും അറിയാതെ സ്‌പോൺസറുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തിടപാടുകൾ നടത്തിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയുടെ പിഎയുടെ ഔദ്യോഗിക ഇ-മെയിൽ ഉപയോഗിച്ച് ചില ആശയവിനിമയങ്ങൾ നടത്തിയതായും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും എസ്ഐടി ചോദിച്ചറിഞ്ഞതായാണ് സൂചന. യാത്രയുടെ ചെലവ്, ആരൊക്കെയാണ് സംഘത്തിൽ ഉണ്ടായിരുന്നത്, യാത്രയ്‌ക്കിടെ നടത്തിയ ഔദ്യോഗിക ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.

അബ്‌ദുറഹിമാന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. മൊഴിയിൽ കൂടുതൽ വ്യക്‌തത ആവശ്യമായ വിഷയങ്ങൾ ഉണ്ടെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും ചെയ്യാനും സാധ്യതയുണ്ട്. മുൻ കായികവകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴികളും എസ്ഐടി പരിശോധിക്കുന്നുണ്ട്. മുൻ പ്രൈവറ്റ് സെക്രട്ടറി ജിആർ രമേശ് മന്ത്രിക്കെതിരെ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇടപെടലുകൾ ആരോപിച്ചു മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE