കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടർ പിടിയിൽ

10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇൻസ്‌പെക്‌ടർ എസ് ശ്രീജി എസ് പിടിയിലായത്.

By Senior Reporter, Malabar News
Malabar-News_bribery
Representational Image

മലപ്പുറം: തിരൂരങ്ങാടി നഗരസഭയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിജിലൻസിന്റെ പിടിയിൽ. 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇൻസ്‌പെക്‌ടർ എസ് ശ്രീജി എസ് പിടിയിലായത്. പ്രവാസി വനിത ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്‌ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഉദ്യോഗസ്‌ഥർ പണം ആവശ്യപ്പെട്ടത്.

കെ-സ്‍മാർട്ട് വഴി അപേക്ഷ നൽകിയിട്ടുണ് പേപ്പർ ക്ളിയറല്ലെന്ന് പറഞ്ഞ് മടക്കിയ ശേഷമായിരുന്നു ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്. പരപ്പനങ്ങാടിയിലെ താമസ സ്‌ഥലത്ത്‌ വെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് ഉദ്യോഗസ്‌ഥനെ വിജിലൻസ് കയ്യോടെ പിടികൂടിയത്.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE