ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം, 44 വർഷത്തെ കാത്തിരിപ്പ്

പുരുഷ ഗുസ്‌തിയിലും ബോക്‌സിങ്ങിലും അടക്കം നാല് സ്വർണം നേടിയ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ഇതോടെ 16 ആയി. അഞ്ചാം സ്‌ഥാനത്തുള്ള ഇന്ത്യയുടെ ആകെ മെഡൽനേട്ടം 76 ആണ്.

By Senior Reporter, Malabar News
Asian Games 2026 women's hockey gold medal
Indian women Hockey Team / Image Courtesy: Hindustan Times

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

1982ലാണ് ഇതിന് മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയത്. 1998ലും 2018ലും ആണ് വനിതാ ടീം ഇതിന് മുൻപ് ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളിയാണ് നേടിയത്. ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ഈ ചരിത്ര വിജയത്തോടെ 2028ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിരിക്കുകയാണ്.

പുരുഷ ഗുസ്‌തിയിലും ബോക്‌സിങ്ങിലും അടക്കം നാല് സ്വർണം നേടിയ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ഇതോടെ 16 ആയി. അഞ്ചാം സ്‌ഥാനത്തുള്ള ഇന്ത്യയുടെ ആകെ മെഡൽനേട്ടം 76 ആണ്. ഇതിൽ 25 വെള്ളിയും 35 വെങ്കലവുമാണ്. 20 സ്വർണവുമായി ഉസ്‌ബക്കിസ്‌ഥാനാണ് നാലാമത്. ജപ്പാൻ രണ്ടാമതും ചൈന ഒന്നാമതും തുടരുകയാണ്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE