വെല്ലിങ്ടൻ: ഓപ്പണർമാരായ അഭിഷേക് ശർമയുടെയും വൈഭവ് സൂര്യവംശിയുടെയും ബാറ്റിങ് കരുത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാം മൽസരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 13.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.
മൽസരത്തിൽ വെറും 2.2 ഓവറിൽ 50 റൺസ് പൂർത്തിയാക്കിയിരുന്നു. അഞ്ച് ഓവറിൽ ടീം സ്കോർ 100 റൺസിലുമെത്തി. പവർപ്ളേയിൽ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചുകൂട്ടിയത് 118 റൺസും. ഇതെല്ലാം അന്താരാഷ്ട്ര ടി20 മൽസരങ്ങളിലെ റെക്കോർഡായി.
38 പന്തുകൾ നേരിട്ട അഭിഷേക് ശർമ 113 റൺസെടുത്തു. 11 സിക്സുകളും ഒമ്പത് ഫോറുകളുമാണ് അഭിഷേക് ബൗണ്ടറി കടത്തിയത്. കൗമാര താരം വൈഭവ് സൂര്യവംശി നാലുവീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 45 റൺസെടുത്തു. അഭിഷേകിന്റെയും വൈഭവിന്റെയും തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ വെറും 2.2 ഓവറിൽ 50 റൺസ് തികച്ചു.
ഇതോടെ പാപ്പുവ ന്യൂഗിനിയയും റൊമാനിയയും സ്ഥാപിച്ച ഏറ്റവും വേഗമേറിയ ടീം ഫിഫ്റ്റി എന്ന ലോക റെക്കോർഡിനൊപ്പമെത്താൻ ഇന്ത്യക്കായി. കൂടാതെ, ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ 50 റൺസ് തികയ്ക്കുന്ന ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. തുടർന്നും ആക്രമണം അഴിച്ചുവിട്ട ഓപ്പണർമാർ വെറും അഞ്ച് ഓവറിൽ ടീം സ്കോർ 100 കടത്തി ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ടീം സെഞ്ചുറി എന്ന ലോക റെക്കോർഡ് സ്വന്തമാക്കി.
Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും




































