38 വർഷത്തെ റെക്കോർഡ് തകർത്ത് ബോധന, ഏറ്റവും പ്രായം കുറഞ്ഞ ചെസ് മാസ്‌റ്റർ

ഇംഗ്ളണ്ടിന്റെ ഇന്ത്യൻ വംശജയായ ബോധന ശിവാനന്ദൻ, ഹംഗറിയുടെ ഇതിഹാസതാരം ജൂഡിറ്റ് പോൾഗർ സ്‌ഥാപിച്ച 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് നേട്ടം സ്വന്തമാക്കിയത്.

By Senior Reporter, Malabar News
bodhana sivanandan
ബോധന ശിവാനന്ദൻ / Image Source: European Chess Union

38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്‌റ്ററായി ബോധന ശിവാനന്ദൻ. ഇംഗ്ളണ്ടിന്റെ ഇന്ത്യൻ വംശജയായ ബോധന ശിവാനന്ദൻ, ഹംഗറിയുടെ ഇതിഹാസതാരം ജൂഡിറ്റ് പോൾഗർ സ്‌ഥാപിച്ച 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് നേട്ടം സ്വന്തമാക്കിയത്.

യൂറോപ്യൻ ക്ളബ് കപ്പ് ചാമ്പ്യാൃൻഷിപ്പിൽ സ്വീഡന്റെ വിക്ടോറിയ ജോഹാൻസണെ തോൽപ്പിച്ചാണ് ബോധന മൂന്നാമത്തെയും അവസാനത്തെയും ഐഎം നോം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ലോക ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്റർനാഷണൽ മാസ്‌റ്റർ എന്ന നേട്ടവും ബോധന കൈവരിച്ചു.

നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷിനെയും മറികടന്നാണ് ഓപ്പൺ ഇന്റർനാഷണൽ മാസ്‌റ്റർ പട്ടികയിൽ ബോധന മുന്നിലെത്തിയത്. ലണ്ടനിലെ ഹാരോയിൽ നിന്നുള്ള ബോധന, ആറാം ക്ളാസ് വിദ്യാർഥിനിയാണ്. കുടുംബ സുഹൃത്ത് പിതാവിന് നൽകിയ സാധനങ്ങൾക്കിടയിൽ കണ്ട കരുക്കളുടെ ഭംഗി കണ്ടാണ് ബോധനയ്‌ക്ക് ചെസിൽ താൽപ്പര്യം ജനിച്ചത്.

കോവിഡ് കാലത്ത് അഞ്ചാം വയസുമുതലാണ് ബോധന ചെസ് കളിച്ചുതുടങ്ങിയത്. വീഡിയോകൾ കണ്ട് സ്വയം പഠിച്ചാണ് കളിയിൽ കഴിവ് തെളിയിച്ചത്. 2026ൽ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് വനിതാ കിരീടം നേടി 1939ൽ എലെയ്‌ൻ പ്രിച്ചാർഡ് സ്‌ഥാപിച്ച റെക്കോർഡ് തകർത്ത ബോധന, വുമൺ ഗ്രാൻഡ് മാസ്‌റ്റർ നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE