സംസ്‌ഥാനത്ത്‌ നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം, വൈകിയോടും, ചിലത് റദ്ദാക്കി

കളമശേരിയിലെ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

By Senior Reporter, Malabar News
Train-Services
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കളമശേരിയിലെ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകിയോടും ചെയ്യും.

ഭാഗികമായി റദ്ദാക്കിയവ

  1. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേഭാരത് എക്‌സ്‌പ്രസ്  തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.
  2. എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്. എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.

വൈകിയോടുന്നവ

  1. എറണാകുളം ജങ്ഷൻ- ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്‌റ്റ് എക്‌സ്‌പ്രസ്: ഉച്ചയ്‌ക്ക് 1.25ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഒരുമണിക്കൂർ 30 മിനിറ്റ് വൈകി 2.55ന് മാത്രമേ പുറപ്പെടൂ.
  2. മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒരുമണിക്കൂർ 15 മിനിറ്റ് വൈകും.
  3. ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്‌റ്റ് 50 മിനിറ്റ് വൈകും.
  4. ഗാന്ധിധാം-തിരുനെൽവേലി സെൻട്രൽ സൂപ്പർ ഫാസ്‌റ്റ് 45 മിനിറ്റ് വൈകും.
  5. ദിബ്രൂഗഡ്-കന്യാകുമാരി വിവേക് എക്‌സ്‌പ്രസ് 25 മിനിറ്റ് വൈകും.
  6. ലോകമാന്യ തിലക് ടെർമിനസ്-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ്‌ എക്‌സ്‌പ്രസ് 25 മിനിറ്റ് വൈകും.
  7. ഗുരുവായൂർ- എറണാകുളം പാസഞ്ചർ 15 മിനിറ്റ് വൈകും.
  8. തിരുവനന്തപുരം- ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്‌സ്‌പ്രസ് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.
  9. തിരുനെൽവേലി-ജാംനഗർ എക്‌സ്‌പ്രസ് 40 മിനിറ്റ് വൈകും.

Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE