മാസപ്പടിക്കേസ്; അന്വേഷണം തടഞ്ഞ് ഹൈക്കോടതി, പിണറായിക്ക് ആശ്വാസം

അപ്പീലിൽ വാദം പൂർത്തിയാകുന്നതുവരെ എഫ്‌ഐആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.

By Senior Reporter, Malabar News
pinarayi-vijayan
പിണറായി വിജയൻ

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസം. പിണറായി വിജയന്റെ അപ്പീൽ സ്വീകരിച്ച ഹൈക്കോടതി, വിജിലൻസ് അന്വേഷണം സ്‌റ്റേ ചെയ്‌തു. അപ്പീലിൽ വാദം പൂർത്തിയാകുന്നതുവരെ എഫ്‌ഐആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

ജസ്‌റ്റിസുമാരായ ടി. നടരാജൻ, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പിണറായി സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചത്. പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെയുള്ള കൈക്കൂലിക്കേസും ഹവാലക്കേസുമാണ് കോടതി തടഞ്ഞത്. അപ്പീലിൽ നവംബർ 25ന് വാദം തുടങ്ങും.

നാലാഴ്‌ചയ്‌ക്കകം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും വിജിലൻസും മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയിലെ വാദത്തിനിടെ, മാസപ്പടിക്കേസിൽ ഇഡിയുടെ അന്വേഷണാധികാരത്തെ പിണറായി വിജയൻ ചോദ്യം ചെയ്‌തിരുന്നു.

ഇഡിയുടെ ഇടപെടൽ കമ്പനീസ് ആക്‌ടിലെ വ്യവസ്‌ഥകളെ അപ്രസക്‌തമാക്കുമെന്നും ആദ്യം കേസ് അന്വേഷിച്ച എസ്എഫ്ഐഒ ഒരു വിവരവും സംസ്‌ഥാന സർക്കാരിന് കൈമാറിയിട്ടില്ലെന്നും പിണറായിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ്‌ ലൂത്ര വാദിച്ചു.

ഹരജിക്കാരനായ കെഎം ഷാജഹാന് തന്നോട് രാഷ്‌ട്രീയ പകയുണ്ടെന്നും പിണറായി വിജയൻ വാദിച്ചു. കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ റിയാസിന്റെ അഭിഭാഷകനും വാദിച്ചിരുന്നു.

Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE