ചേരാനല്ലൂർ അപകടം; 17കാരൻ കാറോടിച്ചത് അമിതവേഗത്തിൽ, ജാമ്യത്തിനെതിരെ പ്രതിഷേധം

ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജഡ്‌ജി റിനോ ഫ്രാൻസിസിന്റെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്‌ണൻ (55) മരിച്ചത്.

By Senior Reporter, Malabar News
cheranalloor car accdint death
അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണൻ

കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതിയായ 17 വയസുകാരൻ കാർ ഓടിച്ചത് അമിതവേഗത്തിൽ. 104 കിലോമീറ്റർ വേഗതയിലാണ് കാറോടിച്ചത്. അമിതവേഗതയിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

അതിവേഗതയിൽ കാറോടിക്കുന്നതിനിടെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി യുവാവ് വാഹനവുമായി ഇറങ്ങിയതെന്നും പോലീസ് പറയുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജഡ്‌ജി റിനോ ഫ്രാൻസിസിന്റെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്‌ണൻ (55) മരിച്ചത്.

അപകടത്തിന് പിന്നാലെ 17കാരനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ഞായറാഴ്‌ച വൈകീട്ടോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രതിക്കെതിരെ പോലീസ് മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ.

അതേസമയം, വാഹന ഉടമായ അഡീഷണൽ ജഡ്‌ജിക്കെതിരെ കേസെടുക്കുന്നതിൽ തുടർനടപടി ഇന്ന് ഉണ്ടായേക്കും. അതേസമയം, പ്രതിക്ക് ജാമ്യം അനുവദിച്ചതിൽ ജയബാലകൃഷ്‌ണന്റെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെ ജാമ്യം നൽകി വിട്ടയച്ചിരുന്നു പ്രതിയെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തിരുന്നു.

എന്നാൽ, രാത്രി വൈകി ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് മുപാകെ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജയബാലകൃഷ്‌ണന്റെ കുടുംബം. പ്രതിയെ വീണ്ടും കസ്‌റ്റഡിയിൽ എടുക്കണമെന്നും പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണമെന്നുമാണ് ജയബാലകൃഷ്‌ണന്റെ മക്കളുടെ ആവശ്യം.

Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE