Sun, Sep 6, 2026
35 C
Dubai
Home Tags Road Accident Death

Tag: Road Accident Death

‘വീഴ്‌ച ഉണ്ടായിട്ടില്ല, അപകടകാരണം അമിതവേഗവും അനധികൃത പാർക്കിങ്ങും’

തൃശൂർ: ദേശീയപാത 66ൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി. അമിതവേഗവും അനധികൃത പാർക്കിങ്ങുമാണ് അപകടകാരണമെന്നും റോഡിൽ മതിയായ സുരക്ഷാ...

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം; എട്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66ൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളേജിലെ ഏഴ് വിദ്യാർഥികളുമാണ് മരിച്ചത്. വെള്ളിയാഴ്‌ച അർധരാത്രി 12 മണിയോടെയാണ് നാടിനെ...

നിർത്തിയിട്ട ലോറിയിൽ ടാങ്കറിടിച്ച് അപകടം; തീപിടിത്തത്തിൽ രണ്ടുമരണം

കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന്...

വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി; ഒരുമരണം, നാലുപേർക്ക് പരിക്ക്

പാലക്കാട്: മുണ്ടൂരിൽ ഒമ്പതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം. ഒരു വിദ്യാർഥി മരിച്ചു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബിസിഎ...

കണ്ണൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂരിനടുത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. മട്ടന്നൂർ കൂടാളി കുംഭം കുന്നുമ്മൽ മടപ്പുരയ്‌ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസംസ്‌ഥാന പാതയിൽ വെള്ളിയാഴ്‌ച രാത്രി 11.10ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരാണ്...

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; സഹപ്രവർത്തകന് പരിക്ക്

താമരശ്ശേരി: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ദേശീയപാത 766 കോഴിക്കോട്- കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക്പോസ്‌റ്റിന്‌ സമീപം ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു അപകടം. വയനാട് നടവയൽ സ്വദേശി അരുൺ ആണ്...

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുമരണം; നിരവധിപ്പേർക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. പാലക്കാട് നിന്ന് കൊട്ടിയൂരിലേക്ക് തീർഥാടന യാത്ര...

കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്‌റ്റേഷന് മുൻവശത്ത് ടയർ പഞ്ചർ നന്നാക്കുന്ന കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് (ബാബു-52),...
- Advertisement -