അപ്പീൽ ശനിയാഴ്‌ച പരിഗണിക്കും; പിണറായി നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.

By Senior Reporter, Malabar News
pinarayi vijayan

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി ശനിയാഴ്‌ച പരിഗണിക്കും. വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.

അതേസമയം, നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയന് ഇഡി സമൻസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായേക്കില്ല. സുപ്രീം കോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് പിണറായി ഇഡിയെ അറിയിച്ചതായാണ് വിവരം. ഇഡി ഉന്നത ഉദ്യോഗസ്‌ഥർ ഇന്നും യോഗം ചേർന്ന് കേസുകളുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്‌തു.

പിണറായി നൽകിയ അപ്പീലിൽ തീരുമാനം ഉണ്ടാകുന്നതിന് മുൻപ് ഇഡി തുടർനീക്കം നടത്തിയാൽ പിണറായി, മകൾ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കും. നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു.

എന്നാൽ, അപ്പീൽ നൽകാനുള്ള അനുമതി ലഭിച്ചില്ല. ഇതാണ് ഇന്നലെ സുപ്രീം കോടതി റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ പിണറായി നൽകിയ അപ്പീൽ പുതിയ നമ്പറിട്ട് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. നേരത്തെ ജസ്‌റ്റിസുമാരായ കെ നടരാജൻ, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. അപ്പീൽ പുതിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE