ആരോഗ്യ സംരക്ഷണ നിലവാരം; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌, ചികിൽസാ ചെലവ് പ്രധാന വില്ലൻ

ആരോഗ്യ സംരക്ഷണ നിലവാരത്തിൽ മുന്നിലുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയാണ് മാർക്കറ്റ് റിസർച്ച് കമ്പനിയായ ഇപ്‌സോസ്‌ പുറത്തുവിട്ടത്. മലേഷ്യയും സിംഗപ്പൂരുമാണ് യഥാക്രമം ഒന്നും രണ്ടും സ്‌ഥാനത്ത്‌.

By Senior Reporter, Malabar News
india-healthcare-quality-rank-ipsos
Representational Image

ആരോഗ്യ സംരക്ഷണ നിലവാരത്തിൽ ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌. മാർക്കറ്റ് റിസർച്ച് കമ്പനിയായ ‘ഇപ്‌സോസ്‌’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ആരോഗ്യ സംരക്ഷണ നിലവാരത്തിൽ മുന്നിലുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയാണ് ഇപ്‌സോസ്‌ പുറത്തുവിട്ടത്. മലേഷ്യയും സിംഗപ്പൂരുമാണ് യഥാക്രമം ഒന്നും രണ്ടും സ്‌ഥാനത്ത്‌.

32 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിലാണ്‌ ‘ഇപ്‌സോസ്‌ ക്വാളിറ്റി ഓഫ് കെയർ പെർസെപ്‌ഷൻ ഇൻഡക്‌സ്’ പുറത്തുവിട്ടത്. ചികിൽസാ ചെലവ് താങ്ങാനാവാത്തത് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ വെല്ലുവിളിയായി തുടരുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തെ 68 ശതമാനം ഇന്ത്യക്കാരും അനുകൂലമായി വിലയിരുത്തുന്നുവെന്ന് റിപ്പോർട് പറയുന്നു.

2026 ജൂലൈ 13നും ഓഗസ്‌റ്റ് ഏഴിനുമിടയിൽ തങ്ങളുടെ ഓൺലൈൻ പ്ളാറ്റ്‌ഫോം വഴിയാണ് ഇപ്‌സോസ്‌ 32 രാജ്യങ്ങളിൽ സർവേ നടത്തിയത്. ഇന്ത്യയിൽ എളുപ്പത്തിൽ ഡോക്‌ടറുടെ അപ്പോയ്ൻമെന്റ് ഉറപ്പാക്കാൻ കഴിയുമെന്ന് 73% പൗരൻമാർ അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്‌ഥാനത്തിൽ മറ്റ് 32 രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്‌ ആണെന്ന് സർവേയിൽ പറയുന്നു.

ഇന്ത്യയിൽ ചികിൽസാ ചെലവ് വലിയ വെല്ലുവിളിയായി തുടരുന്നുവെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു. മികച്ച ആരോഗ്യ സംരക്ഷണം വലിയൊരു വിഭാഗം ജനങ്ങൾക്ക് സാമ്പത്തികമായി എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലെയാണെന്ന് 74% ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു. ഇതിനുപുറമെ ഗുണനിലവാരമില്ലാത്ത ചികിൽസ (36%), വൃത്തിക്കുറവ് (28%) എന്നിവ ചൂണ്ടിക്കാണിച്ചവരുമുണ്ട്.

ഇന്ത്യയിലെ പ്രധാന ആരോഗ്യ പ്രശ്‌നമാണ് പ്രമേഹമെന്ന് സർവേ വ്യക്‌തമാക്കുന്നു. മാനസികാരോഗ്യവും (37%), സമ്മർദ്ദവും (33%) അമിതവണ്ണവും (20%) ലഹരിവസ്‌തുക്കളുടെ ഉപയോഗവും (14%) ഉയർന്ന സ്‌ഥാനത്തുണ്ട്.

ആദ്യ പത്ത് രാജ്യങ്ങൾ

മലേഷ്യ, സിംഗപ്പൂർ, ഇന്ത്യ, വിയറ്റ്നാം, ഓസ്ട്രേലിയ, നെതർലാൻഡ്‌സ്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, സ്പെയിൻ, ദക്ഷിണാഫ്രിക്ക.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE