ഗ്യാനേഷ് കുമാറിന്റെ രാജി; ജന്തർ മന്തറിൽ പ്രതിഷേധം, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

ഡെൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, എഎ റഹിം, വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി.

By Senior Reporter, Malabar News
DYFI Protest in Delhi Jantar Mantar
ജന്തർ മന്തറിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം / Image Courtesy: ANI On X / Cropped by Team MN

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധം. സമരം ഡെൽഹി പോലീസ് തടഞ്ഞതോടെ സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥയായി. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പടെയുള്ള നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി.

ജന്തർ മന്തറിൽ പ്രവേശിക്കാൻ അനുവദിക്കാതെ അശോക് റോഡിൽ വെച്ചാണ് പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയത്. എംഎ ബേബിക്ക് പുറമെ എഎ റഹിം, വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളെയും അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. വലിയ പോലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിൽ ഉണ്ടായിരുന്നത്.

ജന്തർ മന്തറിൽ രണ്ടുകിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ചിട്ടുണ്ട്. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും സിജെപിയുടെ സമരവും ഇന്ന് ആരംഭിക്കും. സിജേപി സമരം മുംബൈയിലാണ്. ജന്തർ മന്തറിലെ മാർച്ചിന് പോലീസ് അനുമതി നൽകിയിട്ടില്ല. വലിയ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് വൻ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. പ്രതിഷേധത്തിന് മുന്നോടിയായി ഡെൽഹിയിലെ 11 മെട്രോ സ്‌റ്റേഷനുകൾ അടച്ചു.

Most Read| ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയുമായി ഇന്ത്യ, ബോക്‌സിങ്ങിൽ ലവ്‌ലിനയ്‌ക്ക് സ്വർണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE