ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയുമായി ഇന്ത്യ, ബോക്‌സിങ്ങിൽ ലവ്‌ലിനയ്‌ക്ക് സ്വർണം

വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിലാണ് ചൈനയുടെ ബാവോ സിയെയെ നേരിട്ട് ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ ഇന്ത്യയുടെ 12ആം സ്വർണമെഡൽ സ്വന്തമാക്കിയത്.

By Senior Reporter, Malabar News
Lovlina Borgohain
ലവ്ലിന ബോർഗോഹെയ്ൻ / Image Courtesy: Olympics.com

നഗോയ: ഏഷ്യൻ ഗെയിംസിന്റെ 13ആം ദിനത്തിൽ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ. അമ്പെയ്‌ത്തിലും ബോക്‌സിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ തങ്ങളുടെ മെഡൽ വേട്ട തുടരുകയാണ്. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ ചൈനയുടെ ബാവോ സിയെയെ നേരിട്ട ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ ഇന്ത്യയുടെ 12ആം സ്വർണമെഡൽ സ്വന്തമാക്കി.

ഇതിഹാസ താരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ വനിതാ താരമാണ് ലവ്‌ലിന. കൂടാതെ, വനിതകളുടെ 65 കിലോഗ്രാമിൽ പർവീണും പുരുഷൻമാരുടെ 80 കിലോഗ്രാമിൽ അങ്കുഷും ഫൈനൽ പോരാട്ടങ്ങളിൽ ഇടം നേടി. അതേസമയം, അമ്പെയ്‌ത്തിൽ മികച്ച പ്രകടനം തുടരുന്ന ഇന്ത്യ, റിക്കർവ് മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യക്കായി മെഡൽ സ്വന്തമാക്കി.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE