71ആംമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ബോളിവുഡ് താരം കാർത്തിക് ആര്യനും പങ്കിട്ടു. ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നത്. യാമി ഗൗതം ആണ് മികച്ച നടി. ‘ആർട്ടിക്കിൾ 370′ എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലെ ഷഹ്നാദ് ജലാൽ നേടി. ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. മികച്ച മലയാള സിനിമയായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടു. ‘അമരൻ’ സംവിധാനം ചെയ്ത രാജ്കുമാർ പെരിയസ്വാമി ആണ് മികച്ച സംവിധായകൻ.
ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘ലക്കി ഭാസ്കറി’ലൂടെ വെങ്കി അറ്റ്ലൂരി നേടി. ആർ. കാലൈവണ്ണൻ (അമരൻ) ആണ് മികച്ച എഡിറ്റർ. മികച്ച സംഗീത സംവിധായകനായി ശാശ്വത് സച്ച്ദേവ് തിരഞ്ഞെടുക്കപ്പെട്ടു.
ജൂറി അധ്യക്ഷൻ ജയരാജ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2024ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചത്. ഇക്കുറി മലയാളത്തിൽ നിന്ന് ‘ഭ്രമയുഗം’, ‘കിഷ്കിന്ധ കാണ്ഡം’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവ പരിഗണിക്കപ്പെട്ടിരുന്നങ്കിലും ഭ്രമയുഗം മാത്രമാണ് പുരസ്കാര നേട്ടത്തിലെത്തിയത്. സംവിധായകൻ ജയരാജ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ കണ്ട് അവാർഡ് നിർണയം നടത്തിയത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































