കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്.
പയ്യാനക്കൽ കപ്പക്കൽ ബാക്ക് ടു ഫിറ്റ് എന്ന ജിമ്മിൽ വ്യായാമത്തിന് എത്തുന്നവർക്ക് എംഡിഎംഎ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ കുറച്ചുനാളുകളായി ജിംനേഷ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്‌ഥരെ കണ്ട് സംഘം രക്ഷപെടാൻ ശ്രമിച്ചിരുന്നു.
എംഡിഎംഎ വിറ്റുകിട്ടിയ പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ നോക്കിയ പ്രതികളെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കുകയായിരുന്നു. സ്‌ത്രീകളും യുവാക്കളും ഉൾപ്പടെ 200ഓളം പേർ വർക്ക്ഔട്ട് ചെയ്യുന്ന ഈ സ്‌ഥാപനത്തിൽ നിന്ന് 250ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































