ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു

പുലർച്ചെ നാലുമുതൽ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു.

By Senior Reporter, Malabar News
vijayadashami vidyarambham 2026
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു. പുലർച്ചെ നാലുമുതൽ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു.

പനച്ചിക്കാട് ദക്ഷിണമൂകാംബിക സ്വരസ്വതി ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, ഗുരുവായൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം എന്നിവയുൾപ്പെടെ സംസ്‌ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു. ദക്ഷിണ മൂകാംബിക പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ പുലർച്ചെ നാലിന് നട തുറക്കുന്നതോടെ ആരംഭിച്ചു. ലോകത്തിന്റെ പല കോണിൽ നിന്ന് മലയാളികൾ അടക്കം എത്തുന്ന കൊല്ലൂരിൽ വൈകിട്ടുള്ള വിജയോൽസവത്തോടെ ഈവർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.

തിരുവനന്തപുരത്ത് കോട്ടയ്‌ക്കകം നവരാത്രി മണ്ഡപം, ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ വ്യാസന്റെ നട, പൂജപ്പുര സരസ്വതി ക്ഷേത്രം, ആര്യശാല ഭഗവതി ക്ഷേത്രം, ചെന്തിട്ട ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും ചടങ്ങുകൾ നടക്കുന്നുണ്ട്.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE