സംസ്‌ഥാനത്ത് നാളെ വിദ്യാരംഭം; കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍

By News Desk, Malabar News
MalabarNews-vidhyarambam
Representation Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പാശ്‌ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ നാളെ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിര്‍ദ്ദേശം. നാവില്‍ എഴുതാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം അണുമുക്‌തമാക്കണം, ഒരു കുട്ടിയുടെ നാവില്‍ ഉപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്, ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണം എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

National News: പൂജാ ആഘോഷം, ശൈത്യകാലം; ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി

പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രമായ കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്‌ത  500 പേര്‍ക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ. ഗുരുക്കന്‍മാരുടെ എണ്ണം മൂന്നാക്കി ചുരുക്കി. തിരൂര്‍ തുഞ്ചന്‍ പറമ്പ് ഉള്‍പ്പെടെയുളള ഇടങ്ങളിലൊന്നും ഇക്കുറി വിദ്യാരംഭ ചടങ്ങ് നടക്കുന്നില്ല. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇന്നായിരുന്നു വിദ്യാരംഭ ചടങ്ങ്. കുട്ടിക്കൊപ്പം ഒരു രക്ഷിതാവിന് മാത്രമേ സരസ്വതി മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നോള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE