ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ ഡെൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.
കേരളത്തിലെ വിവിധ ജില്ലകളിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചുകൾ അക്രമാസക്‌തമായി. തിരുവനന്തപുരത്ത് നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. തിരുവനന്തപുരം എസ്എഫ്ഐ നടത്തിയ ലോക്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊച്ചിയിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിവീശുകയും പ്രവർത്തകരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്. തൃശൂരിലും ആലപ്പുഴയിലും മാർച്ചിൽ സംഘർഷമുണ്ടായി. കോഴിക്കോട് ഇൻകം ടാക്‌സ് ഓഫീസിലേക്കും ആയിരത്തിലേറെ വിദ്യാർഥികൾ മാർച്ച് നടത്തി.
ഇവിടെയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ച് നീക്കുകയാണ്. പത്തനംതിട്ടയിൽ വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്ത് നീക്കുകയാണ്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































