തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സർക്കാർ. പോസ്‌റ്റുകൾ നീക്കം ചെയ്‌തതിനെതിരെ മെറ്റയ്‌ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കത്തയച്ചു.
മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ആണ് കത്തയച്ചത്. സർക്കാരിന്റെ രണ്ട് സുപ്രധാന അറിയിപ്പുകളാണ് മുഖ്യമന്ത്രിയുടെ പേജിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടത്. സംസ്‌ഥാനത്തെ ആശാവർക്കർമാർക്കായി സർക്കാർ പ്രഖ്യാപിച്ച ഓണം ഉൽസവബത്തയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പോസ്‌റ്റും നബിദിന ആശംസകൾ അടങ്ങിയ പോസ്‌റ്റുമാണ് നീക്കം ചെയ്‌തത്.
ഈ പോസ്‌റ്റുകൾ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാനുണ്ടായ കാരണം എന്താണെന്ന് മെറ്റ വ്യക്‌തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്‌റ്റിന്റെ ഉള്ളടക്കത്തിൽ എന്ത് അപാകതയാണ് കണ്ടെത്തിയതെന്ന് കമ്പനി അറിയിക്കണം. മാത്രമല്ല, അന്യായമായി നീക്കം ചെയ്‌ത രണ്ട് പോസ്‌റ്റുകളും പേജിൽ പുനഃസ്‌ഥാപിക്കണമെന്നും മെറ്റയോടും ഐടി മന്ത്രാലയത്തോടും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































