മലപ്പുറത്ത് എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് (36) ആണ് മരിച്ചത്.

By Senior Reporter, Malabar News
death
Rep. Image

മലപ്പുറം: എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൂരങ്കല്ല് വെറ്റിലപ്പാറ എന്ന സ്‌ഥലത്ത്‌ പ്രവർത്തിക്കുന്ന ചെറുപാറ ഗ്രാനൈറ്റ് എന്ന സ്‌ഥാപനത്തിന് വേണ്ടി പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന എയർ കംപ്രസ്സർ നിയന്ത്രണം നഷ്‌ടപ്പെട്ട് ക്വാറിയിലേക്ക് മറയുകയായിരുന്നു.

110 അടി താഴ്‌ചയും 50 അടി വെള്ളവുമുള്ള ക്വാറിയിലേക്കാണ് കംപ്രസ്സർ മറിഞ്ഞത്. വീണയുടനെ വെള്ളത്തിൽ മുങ്ങിത്താണ ഉനൈസിന് അവിടെ ഉണ്ടായിരുന്നവർ പൈപ്പുകളും മറ്റും ഇട്ടുകൊടുത്തെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാതെ വെള്ളത്തിലേക്ക് താഴ്‌ന്നു പോവുകയായിരുന്നു.

വിവരമറിഞ്ഞ് മുക്കത്ത് നിന്നെത്തിയ അസിസ്‌റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ ജി ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സ്‌കൂബ ഉപയോഗിച്ച് രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഉനൈസിനെ കണ്ടെത്തിയത്.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE