തലശ്ശേരി: പ്ളസ് വൺ വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ മർദ്ദിച്ച കേസിൽ എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയർ വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ വിദ്യാർഥിക്ക് വാരിയെല്ലിന് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസ തേടിയതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം അധ്യാപകരും രക്ഷിതാക്കളും പിടിഎ യോഗം ചേർന്നിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് എട്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പിടിഎ തീരുമാനിച്ചത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്






































