കാസർഗോഡ് റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

കാസർഗോഡ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.

By Senior Reporter, Malabar News
Student ragging in wayanad
Rep. Image

കാസർഗോഡ്: ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. കാസർഗോഡ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. പ്ളസ് വൺ വിദ്യാർഥിയായ സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്.

ഷർട്ടിന്റെ ബട്ടൺ ഇടാത്തത്തിനെ ചൊല്ലിയാണ് മർദ്ദിച്ചതെന്നാണ് വിദ്യാർഥി പറയുന്നത്. നെഞ്ചത്ത് ചവിട്ടി കാലിലും പരിക്കേറ്റതായി വിദ്യാർഥി പറയുന്നു. പരിക്കേറ്റ സൽമാനുൽ ഫാരിസിനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടുദിവസം മുൻപ് ഷൂ ഇട്ടതിനും റാഗിങ് ഉണ്ടായിരുന്നതായി വിവരമുണ്ട്.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE