ചോദ്യപേപ്പർ മാറി നൽകി; പരീക്ഷ റദ്ദാക്കി പിഎസ്‌സി

ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്‌ക്ക് നടക്കേണ്ട പരീക്ഷയുടെ ചോദ്യക്കടലാസ് രാവിലെ നൽകിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്.

By Senior Reporter, Malabar News
PSC exams cancelled
Rep. Image

തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി പിഎസ്‌സി. വിവിധ വകുപ്പുകളിലെ ലാസ്‌റ്റ് ഗ്രേഡ് തസ്‌തികയിലേക്ക് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.

ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്‌ക്ക് നടക്കേണ്ട പരീക്ഷയുടെ ചോദ്യക്കടലാസ് രാവിലെ നൽകിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് ഉദ്യോഗസ്‌ഥർ ഇത് തിരിച്ചറിഞ്ഞത്. ഇതോടെയാണ് സംസ്‌ഥാനത്തുടനീളം ഉച്ചയ്‌ക്ക് നടത്തേണ്ട പരീക്ഷ റദ്ദാക്കിയത്.

സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയെന്ന് പിഎസ്‌സി അറിയിക്കുകയായിരുന്നു. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി അറിയിച്ചു. രണ്ടുമണിക്ക് നടക്കേണ്ട പരീക്ഷയാണ് ഒരുമണിക്ക് റദ്ദാക്കിയത്. ഇതോടെ ദൂരെ നിന്ന് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർഥികൾ പ്രതിസന്ധിയിലായി.

Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE