ചിരിയുടെ രാജാവിന് വിട! ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. അസ്‌ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു

By Senior Reporter, Malabar News
Actor Salim Kumar

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് (56) വിട ചൊല്ലി രാഷ്‌ട്രീയ-സിനിമാ-സാംസ്‌കാരിക മേഖല. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. അസ്‌ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം മൂന്നുമണിയോടെയാണ് ഭൗതിക ശരീരം വീടായ ലാഫിങ് വില്ലയിൽ എത്തിച്ചത്. മൂന്ന് പതിറ്റാണ്ടോളം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത അതുല്യ നടനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് പറവൂർ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്.

ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന അദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ബുദ്ധിമുട്ടിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്‌ഥിരീകരിച്ചത്‌.

എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്‌ടോബർ 10 നായിരുന്നു ജനനം. പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കി. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

Most Read| സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE