ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജിവെച്ചു

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതാണ് വിവാദമായത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

By Senior Reporter, Malabar News
Sunny Joseph MLA
സണ്ണി ജോസഫ് എംഎൽഎ

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് രാജി.

രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വിഡി. സതീശന് കൈമാറി. ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിനും വിവാദത്തിനും ഇട നൽകരുതെന്നുമായിരുന്നു വിമർശനം.

അതേസമയം, ബെന്നിയെ പേഴ്‌സണൽ സ്‌റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിൽ അല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകൻ ആണെന്നുമായിരുന്നു സണ്ണി ജോസഫിന്റെ ന്യായീകരണം. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമാണ് ബെന്നി തോമസ്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാറിനെതിരെ യുഡിഎഫ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അതേ മുന്നണിയിൽ നിന്നുതന്നെ ഈ രീതിയിലുള്ള നിയമനം വന്നതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്.

Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE