അറബ് ഉച്ചകോടി; ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
bahrain
Bahrain
Ajwa Travels

മനാമ: 33ആംമത് അറബ് ഉച്ചകോടിയുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്‌റ്റഡി ലീവായി പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മേയ് 15, 16 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പബ്ളിക് സ്‌കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുനഃക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പുറത്തിറക്കും. സ്വകാര്യ സ്‌കൂളുകളിൽ ഈ ദിവസങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ അവധി കൊടുക്കാനും മറ്റു ദിവസങ്ങളിൽ പഠനം നടത്താനുള്ള സാധ്യതകൾ പരിശോധിക്കാനും നിർദ്ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി നൽകാനാണ് മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം, അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന പരീക്ഷകൾ ഉണ്ടെങ്കിൽ അതിന് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. കിന്റർ ഗാർഡനുകൾക്കും രണ്ടുദിവസം അവധി നൽകും. ബഹ്‌റൈൻ യൂണിവേഴ്‌സിറ്റിക്കും രണ്ടുദിവസം അവധിയാണ്.

Most Read| വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE